തൃക്കാക്കര: ലഹരി ഭീകരതയ്ക്കെതിരെ ബി.ജെ.പി ജനജാഗരണ സദസ് സംഘടിപ്പിച്ചു. ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സദസ് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി സിന്ധു മോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇ.ടി നടരാജ്, സജീവൻ കരിമക്കാട്,എം.എ രാജേഷ് കുമാർ, ബിനു മോൻ,സി.ബി അനിൽ കുമാർ,രാമകൃഷ്ണൻ,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.