കൊച്ചി: രൂക്ഷമായ വിലക്കയറ്റത്തിനും ലഹരി ഉപയോഗത്തിനുമെതിരെ റാക്കോ (റെസിഡന്റ്സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനത്തിന് സമീപത്തെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഒറ്റക്കാലിൽ നിന്ന് പ്രതിഷേധിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി, ഏലൂർ ഗോപിനാഥ്, എം.എൻ.ഗിരി, കെ.അജമാളൻ, ഷാജൻ ആന്റണി,ജേക്കബ് ഫിലിപ്പ്, പി.വി.സുശീല കങ്ങരപ്പടി, സെനബ പൊന്നരിമംഗലം, സി.ചാണ്ടി, കെ.ജി.രാധാകൃഷ്ണൻ, വേണു കറുകപ്പള്ളി, ടി.എൻ.പ്രതാപൻ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, നോബർട്ട് അടിമുറി, എടവനക്കാട് ശശി, കെ.എസ്.ദിലീപ് കുമാർ, പി.ഡി.രാജീവ്, ഗോപിനാഥ കമ്മത്ത്, സലാം പുല്ലേപ്പടി എന്നിവർ പങ്കെടുത്തു.