കാലടി: കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പച്ചക്കറികൃഷിയുടെ വിത്തിടൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ.പുഷ്പാദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി.ബിനോയി അദ്ധ്യക്ഷനായി. പഞ്ചായത്ത് അതിർത്തിയിലെ മികച്ച കർഷകരെ കർഷക സംഘം അങ്കമാലി ഏരിയാ സെക്രട്ടറി പി.അശോകൻ അനുമോദിച്ചു. കർഷകസംഘം നേതാക്കളായ എം.ജി.ഗോപിനാഥ്, പി.ബി.അലി, ടി.ഡി.റോബർട്ട്, സുഭാഷ് പറക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രവതി രാജൻ, സജിതാ ലാൽ, എം. ജി.ശ്രീകുമാർ, പി.കെ.സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.
( ഫോട്ടോ മെയിലിൽ ) കർഷക സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മറ്റിയുടെ പച്ചക്കറി കൃഷിയുടെ വിത്തിടൽ അഡ്വ. പുഷ്പ ദാസ് നിർവ്വഹിക്കുന്നു