പറവൂർ: കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് സഹകരണ ബാങ്കിൽ കൃഷിക്ക് ഒപ്പം കളമശേരി പദ്ധതിയുടെ ഭാഗമായുള്ള ശീതകാല പച്ചക്കറിത്തൈ വിതരണം ബാങ്ക് വൈസ് പ്രസിഡന്റ് വി.എ.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ വിൻസെന്റ് കാരിക്കശേരി, കെ.സി.മുഹമ്മദ് ഇക്ബാൽ, മല്ലിക ശിവൻ, മാനേജിംഗ് ഡയറക്ടർ ഇൻ ചാർജ് കെ.ഡി.റാണി എന്നിവർ സംസാരിച്ചു.