joreimon
ജോ റെയ്മോൻ

കോതമംഗലം: മയക്കുമരുന്നുമായി രണ്ട് യുവാക്കളെ കോതമംഗലം പൊലീസ് അറസ്റ്റുചെയ്തു. പനങ്ങാട് ഭജനമഠം കേളന്തറവീട്ടിലെ ഇപ്പോൾ ചോറ്റാനിക്കര എരുവേലിയിൽ താമസിക്കുന്ന ജോ റെയ്മോൻ ജൂനിയർ (28), വെള്ളൂർക്കുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശേരി സാഗർ (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. യോദ്ധാവ് ഒപ്പറേഷന്റെ ഭാഗമായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കോതമംഗലത്തെ ഒരു ബേക്കറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. 22ഗ്രാം ഹെറോയിനും 389 മില്ലിഗ്രാം എം.ഡി.എം.എയും ഇവരിൽനിന്ന് കണ്ടെടുത്തു.

sagar
സാഗർ

ഇൻസ്പെക്ടർ അനീഷ് ജോയി, എസ്ഐമാരായ പി. അംബരീഷ്, ഷാജി കുര്യാക്കോസ്, എ.എസ്.ഐമാരായ കെ.എം. സലീം, ജോൺ ഷാജി, സനൽ വി. കുമാർ, സി.പി.ഒമാരായ പി.കെ. പ്രദീപ്, പി.എം. നിയാസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.