ska

പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലന സഭവക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി വ്രതത്തോടനുബന്ധിച്ച് പുലർച്ചെ ഗണപതി ഹോമവും രാവിലെ 9.30 മുതൽ സഹസ്രനാമ സമൂഹാർച്ചനയും ഷഷ്ഠി വ്രതമാനസപൂജയും നടന്നു. 11 മണി മുതൽ നവ കാഭിഷേകം,വിശേഷാൽ ദ്രവ്യാഭിഷേകം എന്നിവയുണ്ടായി. ക്ഷേത്രം മേൽ ശാന്തി ടി.വി. ഷിബു കാർമ്മികത്വം വഹിച്ചു. ഉച്ചപൂജ. തുടർന്ന് അന്നദാനം എന്നിവയും നടന്നു