1
ജേതാക്കളായ സെലിബ്രേറ്റി ടീം

പള്ളുരുത്തി: കൊച്ചി കോർപ്പറേഷൻ 13-ാം ഡിവിഷൻ ലഹരിവിരുദ്ധ ജാഗ്രതാ സമിതി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്രിക്കറ്റ് ടൂർണമെൻ്റ് പള്ളുരുത്തി അർജുനൻ മാസ്റ്റർ ഗ്രൗണ്ടിൽ ആവേശമായി മാറി. സബ് കളക്ടർ വിഷ്ണു രാജ് ഐ എ.എസ്,അരുൺ കെ.പവിത്രൻ ഐ.പിഎസ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. അസി.കമ്മി​ഷ്ണർ വി.ജി. രവീന്ദ്രനാഥ് ജില്ലാ ഫുട്ബോൾ ടീമിൽ സെലക്ഷൻ ലഭിച്ച കുട്ടികളെ ആദരിച്ചു.സിനിമാ താരം സാജുവോദയ, നഗരസഭാഗം സി.ആർ. സുധീർ എന്നിവർ സംസാരി​ച്ചു. ആദ്യ മത്സരത്തിൽ റവന്യു ടീം വിജയിച്ചു. രണ്ടാമത് നടന്ന മത്സരത്തിൽ സാജു നവോദയ ടീം വിജയിച്ചു. ഫൈനൽ മത്സരത്തിൽ സെലിബ്രറ്റി ടീം വിജയിച്ചു. ഡിവിഷൻ കൗൺസിലർ വി.എ.ശ്രീജിത്ത് അദ്ധ്യക്ഷത വഹി​ച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സബ് കളകടർ വിഷ്ണു രാജ്,വി.എ ശ്രീജിത്ത് എന്നിവർ ചേർന്ന് വിതരണം ചെയ്തു - പള്ളുരുത്തി ബാങ്ക് ഭരണസമിതി മെമ്പർ എ.പി.റഷീദ് സംസാരി​ച്ചു.