ആലുവ: മാദ്ധ്യമ പ്രവർത്തകരായിരുന്ന സുഭാഷ് കുന്നത്തേരിയുടെയും റിയാസ് കുട്ടമശേരിയുടെയും നിര്യാണത്തിൽ ആലുവ മീഡിയ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ, നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം വി.സലീം, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സി.പി.ഐ നേതാവ് പി. നവകുമാരൻ, മുസ്ലിംലീഗ് നേതാവ് എം.കെ.എ.ലത്തീഫ്, സൈജി ജോളി, ബാബു പുത്തനങ്ങാടി, ലത്തീഫ് പൂഴിത്തറ, ജോസ് മാവേലി, കെ.സി.സ്മിജൻ, കെ.എസ്. മുഹമ്മദ് ഷെഫീക്ക്, സി.പി.നൗഷാദ്, പ്രദീപ് പെരുമ്പടന്ന, നെജീബ് കുന്നത്തേരി, യൂസഫ് കുന്നത്തേരി എന്നിവർ സംസാരിച്ചു.