കാലടി: കാലടി പഞ്ചായത്തിലെ വികസന മുരടിപ്പിനും അഴിമതിക്കും എതിരെ സി. പി. എം കാലടി ലോക്കൽ കമ്മിറ്റിയുടെ നേതത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പി.എൻ.അനിൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റി അംഗം സി.കെ. സലിം കുമാർ, ഏരിയാ കമ്മറ്റി അംഗം എം.ടി. വർഗീസ്, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജോ ചൊവ്വരാൻ, ആൻസി ജിജോ,

എം.കെ.കുഞ്ചു, അഡ്വ.എം.വി. പ്രദീപ് എന്നിവർ സംസാരിച്ചു.