pic3
ശാസ്ത്രമേള

കൊച്ചി: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ 962പോയിന്റുമായി നോർത്ത് പറവൂർ ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി. 873 പോയിന്റോടെ കോതമംഗലം ഉപജില്ല രണ്ടാം സ്ഥാനത്തെത്തി.

സ്‌കൂൾ വിഭാഗത്തിൽ 273 പോയിന്റുമായി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാമതെത്തി. 263 പോയിന്റ് നേടിയ കോതമംഗലം സെന്റ്അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാമതെത്തി. 870 പോയിന്റോടെ എറണാകുളം ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്.

മറ്റ് പോയിന്റ് നിലകൾ
ആലുവ- 813

അങ്കമാലി- 792

മൂവാറ്റുപുഴ- 760

മട്ടാഞ്ചേരി- 756

പെരുമ്പാവൂർ- 723

തൃപ്പൂണിത്തുറ- 655

വൈപ്പിൻ-626

കോലഞ്ചേരി- 498

കല്ലൂർക്കാട്- 400

കൂത്താട്ടുകുളം- 358
പിറവം- 350


ശാസ്ത്രമേളയിൽ 94പോയിന്റോടെ ആലുവ ഉപജില്ല ഒന്നാമതും 63പോയിന്റ് വീതം നേടി എറണാകുളം, മൂവാറ്റുപുഴ ഉപജില്ലകരണ്ടാമതും 61പോയിന്റോടെ നോർത്ത് പറവൂർ മൂന്നാമതും എത്തി.


ഗണിത ശാസ്ത്ര മേളയിൽ 244 പോയിന്റോടെ നോർത്ത് പറവൂരും 239 പോയിന്റോടെ മൂവാറ്റുപുഴയും 229പോയിന്റോടെ എറണാകുളവും യഥാകൃമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

സാമൂഹ്യ ശാസ്ത്രമേളയിൽ 118പോയിന്റോടെ എറണാകുളം ഒന്നാമതെത്തി. 101പോയിന്റോടെ മട്ടാഞ്ചേരി രണ്ടാമതും 87 പോയിന്റോടെ കോതമംഗലം മൂന്നാമതുമെത്തി.

പ്രവർത്തിപരിചയ മേളയിൽ നോർത്ത് പറവൂർ 482 പോയിന്റോടെ ഒന്നാമതും അങ്കമാലി 442 പോയിന്റോടെ രണ്ടാമതും കോതമംഗലം 421പോയിന്റുകളോടെ മൂന്നാമതും എത്തി.

ഐടി മേളയിൽ 104 പോയിന്റോടെ കോതമംഗലം ഒന്നാമ 89 പോയിന്റോടെ നോർത്ത് പറവൂരും 77 പോയിന്റോടെ എറണാകുളവും യഥാക്രമം ഒന്നു മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

സാമൂഹിക ശാസ്ത്ര മേളയിൽ 118പോയിന്റോടെ എറണാകുളം ഉപജില്ല ഒന്നാമതും 101 പോയിന്റോടെ മട്ടാഞ്ചേരി രണ്ടാമതും എത്തി.

സ്കൂൾ തലം

ശാസ്‌ത്രോത്സവത്തിൽ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ്, ഗണിത മേളയിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ, സാമൂഹിക ശാസ്ത്ര മേളയിൽ കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ്, പ്രവർത്തി പരിചയ മേളയിൽ മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസ്, ഐടി മേളയിൽ കീരംമ്പാറ സൈന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസ് എന്നിവർ ഒന്നാമതെത്തി.