പെരുമ്പാവൂർ: പൊതുവിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധന നിയന്ത്രിക്കുന്നതിന് സർക്കാരിന്റെ വിപണി ഇടപെടലിന്റെ ഭാഗമായി ആലുവ, കുന്നത്തുനാട് താലൂക്കുകളുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന അരിവണ്ടി പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സപ്ളൈകോ പെരുമ്പാവൂർ ഡിപ്പോ മാനേജർ ഡോ.അമ്പിളി അശോക്, ജൂനിയർ മാനേജർ എൻ.ജി.അനിൽ എന്നിവർ സംസാരിച്ചു.