പെരുമ്പാവൂർ: പെരുമ്പാവൂർ റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 1.270 കിലോഗ്രാം കഞ്ചാവുമായി ർസാം സ്വദേശി സോഫി ഖുൾ ഇസ്‌ളാം (24) പിടിയിൽ. മഞ്ഞപ്പെട്ടിയിൽ ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു ഇയാൾ. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷ്‌കുമാറിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കുറച്ചുദിവസമായി ഹോട്ടൽ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ നാട്ടിൽനിന്ന് മൊത്തമായി കഞ്ചാവ് കൊണ്ടുവന്ന് ചെറുപൊതികളാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കും ഹോട്ടലിൽ എത്തുന്ന പതിവുകാർക്കും വില്പന നടത്തിവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാകി റിമാന്റ് ചെയ്തു.

കഴിഞ്ഞദിവസം 2.380 കിലോഗ്രാം കഞ്ചാവുമായി മുടിക്കലിൽനിന്ന് ഒഡീഷ സ്വദേശിയെ പിടികൂടിയിരുന്നു. റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എക്‌സൈസ് ഓഫീസർമാരായ വി.എൽ. ജിമ്മി, ടി.എൻ, ശ്രീരാജ്, സി.വി.കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.