നെടുമ്പാശേരി: സൈൻപ്രിന്റിംഗ് ഇന്റസ്ട്രീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിലും പ്രതിനിധി സമ്മേളനം ക്വാളിറ്റി ഏയർപോർട്ട് ഹോട്ടൽ ഓഡിറ്റോറിയത്തിലും അഖിലേന്ത്യ എക്‌സിബിഷൻ നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലും ഇന്നുമുതൽ ആറുവരെ തീയതികളിൽ നടക്കും. എക്‌സിബിഷൻ ഇന്ന് രാവിലെ 11ന് മന്ത്രി പി. രാജീവും പ്രതിനിധി സമ്മേളനം വൈകിട്ട് മൂന്നിന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് സംസ്ഥാന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പി.പി. ഔസേപ്പച്ചൻ, ജനറൽ സെക്രട്ടറി വിജയരാജ് അനിരുദ്ധൻ, ട്രഷറർ കെ.ടി. ആൻഡ്രൂസ്, സ്റ്റീഫൻ മാടവന, അലക്‌സ് മൈക്കിൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.