കളമശേരി: കളമശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുസാറ്റ് കാമ്പസിൽ നടപ്പിലാക്കിയ കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ആദ്യഘട്ട വിളവെടുപ്പ് ഉത്സവം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ആദ്യ വില്പന ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം ജമാൽ മണക്കാടനിൽ നിന്ന് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. അബ്ദുള്ള ഏറ്റുവാങ്ങി. കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. കെ.എൻ.മധുസൂദനൻ, ബാങ്ക് പ്രസിഡന്റ് അനില ജോജോ, പദ്ധതി കോ ഓർഡിനേറ്റർ വിജയൻ പള്ളിയാക്കൽ, ബാങ്ക് ഭരണസമിതി അംഗങ്ങളായ മനാഫ് പുതുവായിൽ, കെ.എം.മുഹമ്മദ്, കെ.ജി.മോഹനൻ, വി. കരുണാകരൻ, കുസാറ്റ് പ്രോ വൈസ് ചാൻസലർ പി.ജി.ശങ്കരൻ, രജിസ്ട്രാർ ഡോ.വി.മീര, അഗ്രികൾച്ചറൽ ഡയറക്ടർ ജെ.എസ്. സുധാകുമാരി, ഗ്രീൻ കാമ്പസ് കൺവീനർ ഡോ.സംഗീത പ്രതാപ്, കൃഷി ഓഫീസർ ഗായത്രി ദേവി, ഡോൺ ഡേവിസ് എന്നിവർ സംസാരിച്ചു.