പറവൂർ: ജില്ലാതല പ്രവർത്തിപരിചയമേള ഹയർ സെക്കൻഡറി വിഭാഗത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. 67പോയിന്റ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനവും അഞ്ച് ഇനങ്ങളിൽ മൂന്നാം സ്ഥാനവും ഉൾപ്പെടെ എട്ട് എ ഗ്രേഡുകൾ ലഭിച്ചു. കുക്കിങ്ങിൽ സി.ജി.ഗോപികയും ബഡ്ഡിങ്ങിൽ കെ.എസ്.അനുരാഗും ഒന്നാം സ്ഥാനം കരസ്ഥമാക്കി. പേപ്പർ ക്രാഫ്റ്റ്, പായ നിർമ്മാണം, തുകൽ ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഗാർമെന്റ് മേക്കിംഗ് എന്നീ ഇനങ്ങളിൽ ശ്രീലക്ഷ്മി രാജേഷ്, മീനാക്ഷി, ഫിദ, ദാവീദ്, റേത്നാ എന്നിവർ മൂന്നാം സ്ഥാനം നേടി. മൂന്നുവീതം ബി ഗ്രേഡും സി ഗ്രേഡും സ്കൂളിന് ലഭിച്ചു. പറവൂർ സബ് ജില്ലാതലത്തിലും എസ്.എൻ.വി സ്കൂളായിരുന്നു ചാമ്പ്യൻ,