 
തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തറ നിയോജക മണ്ഡലം ഒമ്പതാമത് വാർഷിക സമ്മേളനം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സിബി സേവിയർ അദ്ധ്യക്ഷത വഹിച്ചു. മരട് മുൻസിപ്പൽ ചെയർമാൻ ആൻറണി ആശാൻ പറമ്പിൽ, കെ.എസ്.എസ്.പി.എ. എറണാകുളം ജില്ലാ പ്രസിഡന്റ് ജോർജ് പി. അബ്രാഹം, മണ്ഡലം പ്രസിഡന്റ് സി.ഇ. വിജയൻ, സി.കെ. നൗഷാദ്, പി.കെ. നാരായണൻ, പ്രൊഫസർ കെ. ചന്ദ്രശേഖരപിള്ള, വി.എ. ചിന്നമ്മ, സുനീല സി.ബി, ഇ.വി. മുകുന്ദൻ, കെ.ജി. രാധാകൃഷ്ണൻ, ടി.എം. അബ്ബാസ്, പി.വി. ലോഹിതാക്ഷൻ, പി.ജി. മൈക്കിൾ, പി. മോഹനകുമാരൻ, ആന്റണി കളരിക്കൽ, എൻ.കെ. സലിം, ഇ.എസ് വിജയൻ തുടങ്ങിയവർ സംസാരിച്ചു. മെഡിസെപ് പദ്ധതി സർക്കാർ വികലമായി നടപ്പാക്കിയതിനെതിരെ പ്രതിഷേധിച്ചു. ഭാരവാഹികളെയും തിരഞ്ഞെടുത്തു.