1
ജീവനക്കാർ ഫയലുകൾ പരിശോധിക്കുന്നു

തോപ്പുംപടി: കേന്ദ്ര മാർഗരേഖ പിന്തുടർന്ന് കൊച്ചി തുറമുഖ അതോറിട്ടി​ 8642 ഫയലുകൾ നശിപ്പിച്ചു. സ്വച്ഛ ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് സൂക്ഷിപ്പ് കാലാവധി പിന്നിട്ട റെക്കാഡുകളും ഫയലുകളുമാണ് നശിപ്പിച്ചത് . ഇതിലുടെ ഓഫീസിൽ 12502 ചതുരശ്ര അടി സ്ഥലം ലാഭിക്കാനായി. ഒക്ടോബർ രണ്ട് മുതൽ 31 വരെ അതോറിറ്റിയിലെ ഏഴ് ഡിവിഷനുക ളിലായി നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ആയിരത്തോളം ജീവനക്കാർ പങ്കുചേർന്നു. ഫയലുകൾ കൂടാതെ ഓഫീസ് കേന്ദ്രങ്ങളിൽ നിന്ന് 50 ടൺ ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കളും നീക്കം ചെയ്തു. ഇവയുടെ ലേലത്തിൽ നിന്ന് 17.38 ലക്ഷം രൂപ ലഭിച്ചു.