 
കൊച്ചി: ലഹരി നിർമ്മാർജ്ജനത്തിന് വിവിധ കർമ്മ പദ്ധതികളുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗും.
ജില്ലാ വനിതാവിംഗിന്റെ ദ്വൈവാർഷിക കൗൺസിൽ യോഗത്തിലാണ് ലഹരിക്കെതിരെ കൂട്ടായ്മ രൂപീകരിച്ചത്. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും കെ.വി.വി.ഇ.എസ് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ അദ്ധ്യക്ഷത വഹിച്ചു. സുബൈദ നാസർ (പ്രസിഡന്റ്), സിനിജാ റോയി (ജനറൽ സെക്രട്ടറി), സുനിതാ വിനോദ് (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ ഭരണ സമിതിയെയും തിരഞ്ഞെടുത്തു.