പറവൂർ: പൊതുവിപണിയിൽ അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധന തടയുന്നതിന് സപ്ലൈകോയുടെ അരിവണ്ടി ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും. അടുത്ത ആറു ദിവസം മാത്രമാണ് പ്രവർത്തനം. രാവിലെ ഒമ്പതിന് മാക്കാനായിയിൽ ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് പത്തരയ്ക്ക് പെരുമ്പടന്ന, ഉച്ചയ്ക്ക് പന്ത്രണ്ടിന് കൈതാരം സ്കൂൾ പരിസരം, വൈകിട്ട് മൂന്നിന് കടമക്കുടി, അഞ്ചിന് പാതാളം കവല എന്നിവിടങ്ങളിൽ എത്തിച്ചേരും. ജയ, മട്ട, പച്ചരി എന്നിവ റേഷൻ കാർഡ് ഒന്നിന് പത്ത് കിലോ വീതം സബ്സിഡി നിരക്കിൽ ലഭിക്കും. നോൺ മാവേലി, നോൺ സബ്സിഡി സാധനങ്ങളും അരിവണ്ടിയിലുണ്ടാവും. ഫോൺ: 0484 2963107.