വൈപ്പിൻ: എസ്.എൻ.ഡി.പി. യോഗം ഞാറക്കൽ സൗത്ത് ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി.വിജയനും സെക്രട്ടറി ടി.ബി. ജോഷിയും ചേർന്ന് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി. വി.എസ്. ദാസൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രതിനിധി എം.കെ.മുരളീധരൻ ശാഖാ മന്ദിര നിർമ്മാണം സംബന്ധിച്ച് ലഘു വിവരണം നടത്തി. ശാഖാ സെക്രട്ടറി കെ.എസ്. അനിൽ സ്വാഗതം പറഞ്ഞു.
ആതുര ശുശ്രൂഷ രംഗത്ത് ആറരപ്പതിറ്റാണ്ടിലേറെ നിറഞ്ഞുനിൽക്കുന്ന ഡോ. എം.കെ.കരുണാകരനെ ആദരിച്ചു. വൈപ്പിൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.സുധീശൻ, പ്രതാപൻ ചേന്ദമംഗലം, ശ്രീനാരായണ ധർമ്മോദ്ധാരണി സഭാ പ്രസിഡന്റ് ടി.കെ.ഗോപാലകൃഷ്ണൻ, സെക്രട്ടറി കെ.ജി.സുരേഷ്, യൂണിയൻ കൗൺസിലർ സി.വി.ബാബു, ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസന്തി സജീവ്, രാജി ജിഘോഷ് , യൂണിയൻ വനിതാ സംഘം പ്രസിഡന്റ് കല സന്തോഷ്, സെക്രട്ടറി ഷീജ ഷെമൂർ, ശാഖാ വൈസ് പ്രസിഡന്റ് എം.എസ്. ശ്രീജൻ, മോഹനൻ എടക്കാട്ട് എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും പ്രസാദ ഊട്ടും നടന്നു.