വൈസ് ചാൻസലർ എന്ന ഉയർന്ന പദവിയെ വിലകുറച്ചു കാണുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിവാദം തുടർന്നാൽ ആരാണ് കേരളത്തിൽ പഠിക്കാൻ വരിക? വൈകാരിക പ്രകടനങ്ങളിൽ ഇടപെടുന്നില്ലെന്നും വാട്‌സ്ആപ്പ് സർവകലാശാല വഴി ലഭിക്കുന്ന വിവരങ്ങൾ തങ്ങൾക്ക് ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.