photo

വൈപ്പിൻ: വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതെ കിടന്നിരുന്ന കുഴുപ്പിള്ളി പഞ്ചായത്ത് ഏഴാം വാർഡിൽ അരങ്ങിൽ റോഡ് അയ്യമ്പിള്ളി തോടിന് പാർശ്വഭിത്തി കെട്ടി റോഡ് ടൈൽവിരിച്ച് സഞ്ചാരയോഗ്യമാക്കി നാട്ടുകാർക്ക് തുറന്ന് കൊടുക്കാൻ സഹായിച്ച കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയ്ക്ക് നാട്ടുകാർ സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിനി ജെയ്‌സൻ, ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, ജില്ലാപഞ്ചായത്ത് അംഗം അഡ്വ.എം.ബി. ഷൈനി, ഇ.കെ. ജയൻ, സൗഹൃദ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ വെള്ളായി എന്നിവർ പ്രസംഗിച്ചു.