വൈപ്പിൻ: പള്ളത്താംകുളങ്ങരയിലെ എ ആൻഡ് എ ഗ്യാസ് ഏജൻസി അന്യായമായി പിരിച്ചുവിട്ട അഞ്ച് തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. പള്ളത്താംകുളങ്ങര വെളിയിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. എ. സാജിത്ത് അദ്ധ്യക്ഷനായി.
ഏരിയ പ്രസിഡന്റ് ബി.വി. പുഷ്‌കരൻ, സെക്രട്ടറി പി.വി. ലൂയിസ്, കെ.കെ. കലേശൻ, എ.പി. പ്രിനിൽ, ഒ.കെ. കൃഷ്ണകുമാർ, എ.കെ. ശശി എന്നിവർ സംസാരിച്ചു.