ea-phiroz

കളമശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിൽവച്ച് അപമര്യാദയായി പെരുമാറിയതിന് കണ്ടക്ടർ ആലങ്ങാട് നീറിക്കോട് പിൽക്കാപറമ്പിൽ വീട്ടിൽ ഇ.എ. ഫിറോസിനെ (28) കളമശേരി പൊലീസ് അറസ്റ്റുചെയ്തു. ഇടപ്പള്ളിയിൽനിന്ന് ആലുവ ഭാഗത്തേക്കുള്ള മാഞ്ഞൂരാൻ ബസിൽ യാത്രചെയ്യുമ്പോൾ നവംബർ ഒന്നിന് വൈകിട്ട് 5.15ഓടെ പത്തടിപ്പാലം ഭാഗത്തെത്തിയപ്പോഴായിരുന്നു 16കാരിയോട് പ്രതി അപമര്യാദയായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.