 
തോപ്പുംപടി : ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നടപ്പിലാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂർത്തിയാക്കിയ 165-ാ മത്തെ ഭവനത്തിന്റെ താക്കോൽദാന കർമ്മം സോഷ്യൽ മീഡിയ ഫെയിം അമ്മാമ്മയും കൊച്ചുമോനും ചേർന്ന് നിർവഹിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ സൂപ്രണ്ട് മരിയ വർഗീസ് ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. തോപ്പുംപടി രാമേശ്വരം കോളനിയിലെ ഫിലോമിന ബേബിക്കും കുടുംബത്തിനുമാണ് ഈ ഭവനം സമ്മാനമായി നൽകിയത്. സർക്കാറിന്റെ ഭവന നിർമ്മാണ പദ്ധതിയിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ഈ ഭവനം പൂർത്തിയാക്കാൻ ആവശ്യമായ മുഴുവൻ നിർമ്മാണ സാമഗ്രികളും നൽകിയത് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലും മറ്റ് സുമനസുകളും ചേർന്നാണ്. ഡിവിഷൻ കൗൺസിലർ ഷീബ , ബേബി മറൈൻ ഇന്റർനാഷണൽ എം.ഡി. രൂപ ജോർജ്, പി.ടി.എ പ്രസിഡന്റ് ജോസഫ് സുമിത്ത്, അധ്യാപക പ്രതിനിധികളായ ലില്ലി പോൾ,ഗ്രേസ് തോമസ് എന്നിവർ സംസാരിച്ചു.