ആലുവ: എഴുത്തച്ഛൻ പുരസ്‌കാര ജേതാവ് സേതുവിനെ മന്ത്രി കെ. രാജൻ കടുങ്ങല്ലൂരിലെ വസതിയിലെത്തി ആദരിച്ചു. മലയാളകഥയിലും നോവലിലും സ്വന്തമായ ഒരിടം കണ്ടെത്തിയ മുതിർന്ന എഴുത്തുകാരനും കാലത്തിനു മുമ്പേ എഴുതാനും കാലത്തിനു മുമ്പേ നടക്കാനും കഴിഞ്ഞ എഴുത്തുകാരിൽ ഒരാളുമാണ് സേതുവെന്ന് മന്ത്രി പറഞ്ഞു.
മന്ത്രിയോടൊപ്പം ജില്ലാ കളക്ടർ ഡോ. രേണുരാജ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, മീറ്റ് പ്രോഡ്രക്ട് ഒഫ് ഇന്ത്യ ചെയർപേഴ്‌സൺ കമല സദാനന്ദൻ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗവും കരുമാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോർജ് മേനാച്ചേരി, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി, യൂസഫ് പുക്കാട്ട് എന്നിവരുമുണ്ടായിരുന്നു.