കൊച്ചി: തൃപ്പൂണിത്തുറ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് 15ന് തിരിതെളിയും. 18 വരെ പൊന്നുരുന്നി സി.കെ.സി.എച്ച്.എസ്, സെന്റ് റീത്താസ് എച്ച്.എസ്, ഗവൺമെന്റ് എൽ.പി സ്‌കൂൾ, സി.കെ.സി എൽ.പി സ്‌കൂൾ, കപ്പൂച്ചിൻ ആശ്രമാങ്കണം എന്നിങ്ങനെ എട്ട് വേദികളിലായി നടക്കുന്ന മേളയിൽ 96 സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മാറ്റുരയ്ക്കുമെന്ന് എ.ഇ.ഒ കെ.ജെ.രശ്മി അറിയിച്ചു.