
തൃക്കാക്കര: ഭാര്യ തീകൊളുത്തി ആത്മഹത്യചെയ്ത സംഭവത്തിൽ ഭർത്താവിനെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റുചെയ്തു. കുഴിക്കാട്ടുമൂല കൈവലാത്ത് വീട്ടിൽ മുനീർ അഹമ്മദാണ് (40) അറസ്റ്റിലായത്. ഒക്ടോബർ 29 രാവിലെ 8.30ഓടെയാണ് മുനീറിന്റെ ഭാര്യ സുമയ്യ (34) മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.
തീ പടരുന്നത് കണ്ട അയൽവാസികളെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും 75% പൊള്ളലേറ്റ സുമയ്യ രണ്ടുദിവസം കഴിഞ്ഞ് മരിച്ചു. സംഭവത്തിന് തലേദിവസം വീട്ടിലുണ്ടായ വഴക്കിനെത്തുടർന്നാണ് സുമയ്യ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.