
മൂവാറ്റുപുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ ഗ്രന്ഥശാലയിലെ ലൈബ്രറേറിയന്മാർക്കായി നടത്തിയ ജില്ലാതല പരിശീലന ക്ലാസ് ജില്ലാ ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ . സുരേന്ദ്രൻ പദ്ധതി വിശദീകരിച്ചു.
ലൈബ്രറേറിയന്മാരും ഗ്രന്ഥശാലയും എന്നവിഷയത്തെ കുറിച്ച് ജയൻ അവണൂർ ക്ലാസെടുത്തു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി , പ്രസിഡന്റ് ജോഷി സ്കറിയ , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന, മൂവാറ്റുപുഴ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ.വിജയൻ, ജില്ലാ ലൈബ്രറി ഓഫീസർ ജയ പി.സി എന്നിവർ സംസാരിച്ചു. തുടർന്ന് അന്ധവിശ്വാസത്തിനു അനാചാരത്തിനുമെതിരെ കൂട്ടായ്മ സംഘടിപ്പിച്ചു. വെള്ളൂർക്കുന്നത്ത് നടന്ന കൂട്ടായ്മ എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. ഉണ്ണി, മനോജ് നാരായണൻ എന്നിവർ സംസാരിച്ചു.