കോതമംഗലം: സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും തിരിച്ച് പിടിക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ പറ‌ഞ്ഞു. മുവാറ്റുപുഴ റവന്യു തല പട്ടയമേളയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കളക്ടർ ഡോ. രേണു രാജ്, അഡിഷ്ണണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ .എം. ദിനകരൻ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ഇ.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു.