തൃക്കാക്കര: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടിക്കെതിരെയും സമരം ചെയ്ത കർഷക സംഘടനകളുമായി ഒപ്പുവെച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും അഖിലേന്ത്യാ കിസാൻ സഭ ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം എ.പി.ഷാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അഡ്വ. ഇസ്മായിൽ പൂഴിത്തറ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എ.ഷംസുദ്ദീൻ, കിസാൻ സഭ നേതാക്കളായ സെയ്ദ് മുഹമ്മദ്‌,ശാന്തമണി, സി.ഏലിയാസ്, ബി.രാധാകൃഷ്ണ പിള്ള, ലോക്കൽ സെക്രട്ടറിമാരായ സുധീഷ്, അഫ്സൽ, ഷിഹാബ്, അബ്ബാസ് മട്ടുമ്മൽ, വി.വി.തോമസ്,​ അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം സെക്രട്ടറി കമാൽ,​ എസ്.ജയകുമാർ എന്നിവർ സംസാരിച്ചു.