കളമശേരി: ഏലൂർ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ ശുശ്രൂഷയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6.15ന് ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിക്ക് സ്വീകരണം നൽകും. തുടർന്ന് സന്ധ്യാനമസ്കാരം. വചനശുശ്രൂഷ (ഫാ.ഷിജി കോശി)​. നാളെ വൈകിട്ട് 80 വയസിന് മുകളിലുള്ളവരെ ആദരിക്കും.