തൃക്കാക്കര: കാക്കനാട് പ്രസ് ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ.ഇബ്രാഹിം കുട്ടിക്ക് ലോഗോ നൽകി മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാർ പ്രകാശനം നിർവഹിച്ചു. പ്രസ് ക്ലബ് ഫെയ്സ്ബുക്ക് പേജ് ഉദ്ഘാടനം കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഡോ.കെ.പി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം കൊപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ബാബു പല്ലച്ചി, ട്രഷറർ എം.എ.നൈനാർ, എ.പി.ഷാജി, ആർ.രാജേഷ്, കെ.ആർ.വിവേക്, മുനിസിപ്പൽ റെസിഡന്റ്സ് അപെക്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലീം കുന്നുംപുറം, തൃക്കാക്കര സാംസ്കാരിക കേന്ദ്രം കോ ഓർഡിനേറ്റർ പോൾ മേച്ചേരിൽ തുടങ്ങിയവർ സംസാരിച്ചു.