അങ്കമാലി: കേരള കർഷക സംഘം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ കർഷകഭേരി കാർഷിക പദ്ധതിയുടെ ഭാഗമായി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച കാർഷികോത്സവത്തിന്റെ ഉദ്ഘാടനം എഫ്.ഐ.ടി ചെയർമാനും കർഷക സംഘം ജില്ലാ പ്രസിഡന്റുമായ ആർ. അനിൽകുമാർ നിർവ്വഹിച്ചു. സംഘം വില്ലേജ് പ്രസിഡന്റ് എം.ജെ. ബേബി അദ്ധ്യക്ഷനായി.

അങ്കമാലി മുനിസിപ്പൽ പ്രദേശത്തെ 50 വനിതാ കർഷകരെ വേങ്ങൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. അയ്യപ്പദാസും വേങ്ങൂർ സഹകരണ ബാങ്ക മുൻ പ്രസിഡന്റ് ഇ.വി കമലാക്ഷനെ ആർ. അനിൽകുമാറും ആദരിച്ചു.

300 വീടുകളിലേക്ക് നൽകുന്ന ആധുനിക പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി. ബേബി നിർവ്വഹിച്ചു. കർഷക സംഘം ഏരിയാ സെക്രട്ടറി പി. അശോകൻ . പ്രസിഡന്റ് സി.എൻ. മോഹനൻ , ജില്ലാ കമ്മിറ്റി അംഗങ്ങളായ ജീമോൻ കുര്യൻ, എം.എൽ. ചുമ്മാർ, വാർഡ് കൗൺസിലർ ലേഖ മധു , കെ.കെ.സലി, കെ.വൈ വർഗീസ്, ഗ്രേസി വർഗീസ്, എം.എ ഗ്രേസി, എം.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.