ചോറ്റാനിക്കര: കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ 1870-ാം നമ്പർ പുളിക്കമാലിൽ ശാഖയിലെ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഗുരുദേവ ക്ഷേത്രത്തിന് സമീപം ആരംഭിച്ച ഗുരുദേവ തയ്യൽ തൊഴിൽ പരിശീലന കേന്ദ്രം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
വനിതാ സംഘം യൂണിയൻ സെക്രട്ടറി ധന്യാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് വി.ടി.സുരേന്ദ്രൻ വാക്കേപാറയിൽ മുഖ്യ പ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് ലാലി രാമകൃഷ്ണൻ, ശാഖാ സെക്രട്ടറിഎം.എസ്.മണി, വൈസ് പ്രസിഡന്റ് എം.എ.മണി,യൂണിയൻ കമ്മിറ്റി അംഗം ശശി, ഷേർലി രാജു, വനിതാ സംഘം സെക്രട്ടറി ഇന്ദിരാ പ്രകാശ് എന്നിവർ സംസാരിച്ചു. പഠനക്ലാസുകൾക്ക് ഷിജി നേതൃത്വം നൽകി.