കിഴക്കമ്പലം: സ്റ്റേഷനറി കടയുടെ മറവിൽ പുകയില ഉത്പന്നം വില്പന നടത്തിയതിന് പട്ടിമ​റ്റം ചേലക്കുളം പറക്കുന്നത്ത് നിഷാദി(35)നെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചേലക്കുളത്തെ ഇയാളുടെ കടയിൽ നിന്നാണ് യോദ്ധാവ് ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹാൻസ് കണ്ടെടുത്തത്. എസ്.ഐ എ.എൽ. അഭിലാഷ്, എസ്.സി.പി.ഒമാരായ അജിൽ കുമാർ, ടി.എ. അഫ്‌സൽ, രാജേന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.