haritha-vidyalayam

കൊച്ചി: മികച്ച സ്കൂൾ കണ്ടെത്താനുള്ള വി​ദ്യാഭ്യാസവകുപ്പി​ന്റെ 'ഹരിത വിദ്യാലയം" റിയാലിറ്റിഷോയുടെ മൂന്നാംഎഡിഷൻ ഡിസംബ‌ർ മുതൽ 40 മിനിട്ട് ദൈർഘ്യമുള്ള നൂറ് എപ്പിസോഡുകളായി വി​ക്ടേഴ്സ് ചാനലി​ൽ സംപ്രേഷണം ചെയ്യും.

എൽ.പി മുതൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് പങ്കെടുക്കാം. ഒറ്റയൂണിറ്റായി വി​ദ്യാർത്ഥി​കളും അദ്ധ്യാപകരും രക്ഷകർത്താക്കളും ഫ്ളോറി​ലെത്തണം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ഷോയുടെ പ്രധാനപങ്കാളി​യാണ്.

2011ലാണ് ദൂരദർശനി​ൽ റിയാലിറ്റി ഷോ ആരംഭിച്ചത്. 2018ൽ രണ്ടാംസീസൺ​ വി​ക്ടേഴ്സ് ചാനലി​ലെത്തി​. മൂന്നാംഎഡിഷനിൽ കൊവി​ഡ്കാല പ്രവർത്തനങ്ങളാണ് പ്രധാനവി​ഷയം.

ആദ്യറൗണ്ട് ഫ്‌ളോർഷൂട്ട് ഈമാസം അവസാനം ആരംഭിക്കും. ഇവർക്ക് 15,000 രൂപവീതം ചെലവുകൾക്കായി​ ലഭി​ക്കും.

സമ്മാനത്തുക ഉയർത്തി

ആദ്യരണ്ട് സീസണുകളിൽ 15 ലക്ഷം, 10 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയായിരുന്നു സമ്മാനങ്ങൾ. അവസാന റൗണ്ടി​ലെത്തുന്നവർക്ക് 1.5 ലക്ഷം രൂപയും.

ഇത്തവണ 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നി​ങ്ങനെ ലഭി​ക്കും. അവസാന റൗണ്ടുകാർക്ക് രണ്ടുലക്ഷം രൂപ.

ആദ്യസീസണിൽ കാസർകോട് കൂട്ടക്കനി ഗവ.യു.പി സ്‌കൂളായിരുന്നു ഒന്നാമത്. രണ്ടാംസീസണി​ൽ കോങ്ങാട് ഗവ.യു.പി സ്കൂളും ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളും.