കൊച്ചി: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) ജില്ലാ സമ്മേളനവും കുടുംബസംഗമവും എറണാകുളം ടൗൺ ഹാളിൽ 8ന് നടക്കും. രാവിലെ 9.30ന് ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറഷൻ (ഐ.ബി.എഫ്) അഖിലേന്ത്യ പ്രസിഡന്റ് പി.എം. ശങ്കരൻ പതാക ഉയർത്തും. സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് എ. നൗഷാദ് അദ്ധ്യക്ഷത വഹിക്കും. ബേക്കറി മേഖലയിൽ 50 വർഷം സേവനം പൂർത്തീകരിച്ചവരെ ടി.ജെ. വിനോദ് എം.എൽ.എ ആദരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് കുടുംബസംഗം മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ബാലകൃഷ്ണൻ പെരിയ പ്രഭാഷണം നടത്തും.

വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ സലിം എന്നിവർ പങ്കെടുത്തു.