കൊച്ചി: ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്ന ഹോട്ടൽടെക് കേരളയുടെ 11-ാമത് പതിപ്പ് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ 9, 10, 11 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷ്യോത്പന്നങ്ങൾ, ചേരുവകൾ, ഉപകരണങ്ങൾ, ഫർണിഷിംഗ്, ഹോട്ടൽവെയർ, അടുക്കള ഉപകരണങ്ങൾ, ക്ലീനിംഗ് ഉത്പന്നങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുമെന്ന് സംഘാടകരായ ക്രൂസ് എക്‌സ്‌പോസ് ഡയറക്ടർ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
പ്രദർശനത്തിന്റെ ഭാഗമായി കുക്കിംഗ്, ഹൗസ് കീപ്പിംഗ് മത്സരങ്ങളും നടത്തുമെന്ന് ബിന്ദു പർവിഷ്, ഷെഫ് റഷീദ് എന്നിവർ പറഞ്ഞു.