
കൊച്ചി: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആഹ്വാനം ചെയ്തിട്ടുള്ള നവംബർ 19ലെ ദേശീയപണിമുടക്കിന് മുന്നോടിയായി ജില്ലയിലെ വിവിധഭാഗങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. ആലുവ, കോതമംഗലം, പെരുമ്പാവൂർ, കൊച്ചി, നോർത്ത് പറവൂർ, പാലാരിവട്ടം, എം.ജി റോഡ് എന്നിവടങ്ങളിൽ പ്രകടനങ്ങൾക്ക് എ.ഐ.ബി.ഇ.എ സെൻട്രൽ കൗൺസിൽ അംഗം മാത്യൂ ജോർജ്, ജനറൽ കൗൺസിൽ അംഗം സുജിത്ത് രാജു, എ.കെ.ബി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.അംബുജം, അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ് നാരായൺ, ട്രഷറർ പി.ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.