കൊച്ചി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സംസ്ഥാനഘടകം മെയ്ഡ് ഇൻ കേരള 2022 അവാർഡുകൾ ഏർപ്പെടുത്തി. കേരളത്തിൽനിന്ന് വിവിധ മേഖലകളിൽ മികവ് കൈവരിച്ചവരെ ആദരിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം വെൽനെസ്, ഐ.ടി, വിനോദസഞ്ചാരം, ഭക്ഷ്യകാർഷിക മേഖല, ടെക്‌സ്‌റ്റൈൽസ്, പാദരക്ഷകൾ, ആഭരണങ്ങൾ. കോർപ്പറേറ്റ്, ചെറുകിട ഇടത്തരം സ്ഥാപനം, പൊതുമേഖലാ സ്ഥാപനം തുടങ്ങിയവയ്ക്കാണ് അവാർഡുകളെന്ന് ഫിക്കി കേരള ചെയർമാൻ ദീപക് അസ്വാനി പറഞ്ഞു. കൊച്ചിയിലെ ലേ മെറിഡിയെൻ കൺവെഷൻ സെന്ററിൽ ഡിസംബർ 10ന് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും. കേരള മേധാവി സാവിയോ മാത്യുവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.