crime

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ 795 ഗ്രാം ഹെറോയിനുമായി അസാംസ്വദേശി ജിയാബുർ റഹ്മാൻ പിടിയിലായി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുനിൽ ആന്റോയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണിത്.

പായിപ്രയിലും പേഴയ്ക്കാപ്പിള്ളിയിലും ലഹരിവില്പനയും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്നാണ് റെയ്ഡുകളെന്ന് സുനിൽ ആന്റോ പറഞ്ഞു. പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽ പി.എസ്, ലിബു പി.ബി, റസാഖ് കെ.എ, ജോമോൻ കെ.ഇ, രാജേഷ് കെ.കെ, നൈനി മോഹൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.