കിഴക്കമ്പലം: ഐ.എൻ.ടി.യു.സി കുന്നത്തുനാട് റീജിയണൽ സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് പോൾസൺ പീ​റ്റർ അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.വി. എൽദോ, നിബു കുര്യാക്കോസ്, ബിനീഷ് പുല്ല്യാട്ടേൽ, റഷീദ് കാച്ചാംകുഴി, ഏലിയാസ് കാരിപ്ര, ഹേമലത രവി, കെ.എം. പരീത് പിള്ള തുടങ്ങിയവർ സംസാരിച്ചു.