തൃപ്പൂണിത്തുറ: കരിങ്ങാച്ചിറയിലെ ഹോട്ടൽ ഹിൽവ്യൂ, തിരുവാങ്കുളത്തെ ന്യൂ ബെസ്റ്റ് ഹോട്ടൽ, ഹിൽ പാലസ് റോഡിലെ മലബാർ കിച്ചൻ എന്നിവിടങ്ങളിൽ നിന്ന് നഗരസഭാ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവരിൽ നിന്ന് പിഴ ഈടാക്കി. 11 സ്ഥാപനങ്ങൾ സംഘം പരിശോധിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്തതും ജീവനക്കാർക്ക് ആരോഗ്യകാർഡ് ഇല്ലാത്തതും കാനയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതുമായ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻ ചാർജ് എ.ആർ. അജീഷ്, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ പി.കെ. ബിന്ദു, രമേഷ് ബാലൻ, വിനീത കെ. രവി, എസ്.വി വിദ്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.