
കോട്ടപ്പടിയിൽ കഞ്ചാവുമായി ബംഗാൾ സ്വദേശിയും പിടിയിലായി
കോതമംഗലം: കോതമംഗലം ടൗണിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ആൻ തീയേറ്ററിന് സമീപം 10 ഗ്രാം ബ്രൗൺഷുഗറുമായി അസാം സ്വദേശി ഐനുൽ ഹുസൈൻ (24) പിടിയിലായി. പെരുമ്പാവൂരിന് സമീപം അറയ്ക്കപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാൾ നാലുവർഷമായി കോതമംഗലം, പെരുമ്പാവൂർ, ആലുവ, മുവാറ്റുപുഴ, ഭാഗങ്ങളിൽ ബ്രൗൺഷുഗർ വില്പന നടത്തുകയായിരുന്നു.
കോട്ടപ്പടി ചിറപ്പടിയിൽ നടന്ന പരിശോധനയിൽ ബംഗാൾ സ്വദേശി റോയേജ് അലി (38) നാല് കിലോഗ്രാം കഞ്ചാവുമായി പിടിയിലായി. മാർ ഏല്യാസ് കോളേജിന് സമീപത്തുനിന്നാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.
റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്റീവ് ഓഫീസർമാരായ നിയാസ്, ജയ് മാത്യൂസ്, സിദ്ധിഖ് എ.ഇ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉമ്മർ പി.ഇ, നന്ദു എം.എം, ബേസിൽ കെ. തോമസ്, രാഹുൽ പി.ടി, ഡ്രൈവർ ബിജു പോൾ തുടങ്ങിയവർ സംബന്ധിച്ചു.