
കൊച്ചി: ഡി.വൈ.എഫ്.ഐ സ്ഥാപകദിനത്തോടനുബന്ധിച്ച് കൊച്ചി കപ്പൽശാല മേഖലാ കമ്മിറ്റി തേവര സി.സി.പി.എൽ.എം ആംഗ്ലോ ഇന്ത്യൻ സ്‌കൂളിൽ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. എറണാകുളം സൗത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ പി.രാജ്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഗോഡ്‌സൺ അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ മറീന മുഖ്യപ്രഭാഷണം നടത്തി.
കുട്ടികൾക്കായുള്ള പൂന്തോട്ടം സി.പി.എം ഷിപ്‌യാർഡ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എ.വിനീഷ് ഉദ്ഘാടനം ചെയ്തു. സൗത്ത് എസ്.ഐ. ഉണ്ണിക്കൃഷ്ണൻ, സ്‌കൂൾ യോദ്ധാവ് കോ-ഓർഡിനേറ്റർ അനീഷ് എം.എസ്, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ലെക്‌സി, കണ്ണൻ, ചിന്തു എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.