തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനോത്സവം 2022 പ്രാഥമികതലം സംഘടിപ്പിച്ചു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും ശ്രീനാരായണ പബ്ലിക് സ്കൂളിലും മുതിർന്നവർക്കുള്ള രണ്ട് വിഭാഗങ്ങളിലായുള്ള മത്സരം ശ്രീനാരായണ ഗ്രന്ഥശാല ഹാളിലുമാണ് നടത്തിയത്.
ബാലവേദി സെക്രട്ടറി വി.പി.അഭിനവ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് ടി.സി.ഷിബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.ആർ.മനോജ്, കെ.എസ്.ജയപ്രകാശ്, കെ.ഡി.ഷീല, പി.എം.അജിമോൾ, ലൈബ്രേറിയൻ ജയന്തി ഉണ്ണി, അഖില വിജയൻ, ബാലവേദി പ്രസിഡന്റ് വൈഗ എം.വൈരാട്ടേൽ തുടങ്ങിയവർ സംസാരിച്ചു.
ഹൈസ്കൂൾ തലത്തിൽ പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്. സഞ്ജന (ഒന്നാം സ്ഥാനം), എം.ജെ. ഗായത്രി (രണ്ടാം സ്ഥാനം), പി.എസ്. ഹരികീർത്തന (മൂന്നാം സ്ഥാനം ) പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ എൻ.എസ്. ആദിത്യ (ഒന്നാം സ്ഥാനം), എസ്.അനന്ദനാരായണൻ (രണ്ടാം സ്ഥാനം), വിജേഷ് കെ. മൂർത്തി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.
മുതിർന്നവരുടെ വിഭാഗം ഒന്നിൽ കെ.എസ്. സാന്ദ്ര (ഒന്നാം സ്ഥാനം), കെ.എസ്. അഖിൽ (രണ്ടാം സ്ഥാനം), മുതിർന്നവരുടെ വിഭാഗം രണ്ടിൽ എം.എസ്. മഞ്ജുഷ (ഒന്നാം സ്ഥാനം), അമൽ ഷാജി (രണ്ടാം സ്ഥാനം) എന്നിവരാണ് വിജയികളായത്.