
മൂവാറ്റുപുഴ: തൃക്കളത്തൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിൽ തൃക്കളത്തൂർ കാവുംപടിയി സ്ഥാപിച്ച എ.ടി.എം, സി.ഡി.എം മെഷീന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. ചടങ്ങിൽ എ.ടി.എം കാർഡിന്റെ വിതരണോത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ബാബു ബേബി അദ്ധ്യക്ഷത വഹിച്ചു.
പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മർ, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ മുൻ എം.എൽ.എ ബാബുപോൾ, എബ്രാഹാം തൃക്കളത്തൂർ, മൂവാറ്റുപുഴ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ജയ് മോൻ യു. ചെറിയാൻ ,പഞ്ചായത്ത് അംഗങ്ങളായ എം.സി. വിനിയൻ, എ.റ്റി. സുരേന്ദ്രൻ, എം.എ. നൗഷാദ്, എൽജി റോയി, സുകന്യ അനീഷ് , ഇ-വയർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സജീവ് പുഷ്പമംഗലം , ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുകുമാരൻ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് സുശീല നീലകണ്ഠൻ സ്വാഗതവും ബാങ്ക്സെക്രട്ടറി ഇൻചാർജ് ഗൗരി എം .വി നന്ദിയും പറഞ്ഞു.