പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സഹകരണ ബാങ്ക് പെരുമ്പന്ന എണ്ണകണ്ടത്തിൽ നടത്തിയ പൊക്കാളി കൃഷിയുടെ കൊയ്ത്തുത്സവം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, എ.കെ മുരളീധരൻ, കെ.എൻ. വിനോദ്, എൻ.ആർ. സുധാകരൻ, സി.എ. രാജീവ്, ടി. ശിവൻ, സാജിത റഷീദ്, ചന്ദ്രു ചന്ദ്രൻ, സെക്രട്ടറി എ.പി. ജീജ എന്നിവർ സംസാരിച്ചു.