
കാലടി: കാഞ്ഞൂർ ശ്രീമൂലനഗരം സ്വാശ്രയ കർഷക വിപണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫാം ഗേറ്റ് പദ്ധതിയുടെ ഉദ്ഘാടനം ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. മാർട്ടിൻ നിർവഹിച്ചു. സ്വാശ്രയ കർഷക വിപണി പ്രസിഡന്റ് പി .ഡി. തോമസ് അദ്ധ്യക്ഷനായി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മാനേജർ രമേശ് എ. സംസാരിച്ചു. കർഷകരുടെ കൃഷിയിടങ്ങളിൽ നേരിട്ട് എത്തി ഉത്പ്പന്നങ്ങൾ ശേഖരിച്ച് വിപണിയിൽ എത്തിക്കുന്ന പദ്ധതിയാണ് ഫാം ഗെയ്റ്റ്.